ലാവലിന്‍ കേസ്;ബിജെപിയും കോണ്‍ഗ്രസ്സും രാഷ്ട്രീയം കളിക്കുന്നുവെന്ന്‌ കോടിയേരി

kodiyeri balakrishnan

കോഴിക്കോട് :ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് ബിജെപിയും കോണ്‍ഗ്രസ്സും ലാവലിന്‍ കേസിനെ കുത്തിപ്പൊക്കുന്നത് എന്ന് കോടിയേരി ബാലകൃഷ്ണന്‍. കേസിനെ നിയമപരമായി നേരിടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി വ്യക്തമാക്കി.

കേസ് പരിശോധിച്ച് വിജിലന്‍സും സിബിഐ കോടതിയും കുറ്റപത്രം റദ്ദാക്കിയതുമാണ്. കേസിന്റെ വിധി ന്യായം ഹൈക്കോടതിയും സിബിഐ കോടതിയും അംഗീകരിച്ചതുമാണ്. പിണറായി കേസില്‍ പ്രതിയല്ലെന്നും അദ്ദേഹത്തിന്റെ നിരപരാധിത്വം തെളിയിക്കപ്പെടുമെന്നും കോടിയേരി കോഴിക്കോട് പറഞ്ഞു.

Top