വേതനം വൈകുന്നു; അനിശ്ചിതകാല സമരത്തിന് തയ്യാറെടുത്ത് എയര്‍ ഇന്ത്യ പൈലറ്റുമാര്‍

airindia

ന്യൂഡല്‍ഹി: അനിശ്ചിതകാല സമരത്തിന് തയ്യാറെടുത്ത് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍. നിരന്തരമായി വേതനം വൈകുന്നതിനെ തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങാന്‍ പൈലറ്റുമാരുടെ സംഘടനയായ ഐ.സി.പി.എ തയ്യാറെടുക്കുന്നത്.

സ്ഥിരമായി വേതനം വൈകുന്നത് മൂലം സാമ്പത്തിക, മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുവെന്നാണ് പൈലറ്റുമാരുടെ പരാതി. ജോലിയെ ബാധിക്കുന്ന സാഹചര്യം വന്നതോടെയാണ് സമരത്തിന് തയ്യാറെടുക്കുന്നതെന്നും പൈലറ്റുമാര്‍ വ്യക്തമാക്കി. ജീവനക്കാരുടെ താല്‍പര്യം സംരക്ഷിക്കലാണ് ഒരു കമ്പനിയുടെ പ്രഥമ കടമയെന്നും എന്നാല്‍ എയര്‍ ഇന്ത്യ അതില്‍ നിന്ന് പുറകോട്ട് പോവുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും സംഘടനാ വക്താവ് വ്യക്തമാക്കി.

Top