ജ​മ്മു കശ്മീരിൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒരു പൈലറ്റ് മരിച്ചു

helicopter-crash

കാശ്മീർ : ജ​മ്മു കശ്മീരിൽ സൈ​നി​ക ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് ഒരു പൈലറ്റ് മരിച്ചു. ഒരാൾക്ക് ​ഗുരുതര പരുക്കേറ്റു. കശ്മീ​രി​ലെ ക​ഠു​വ ജി​ല്ല​യി​ലെ ല​ഖാ​ൻ​പൂ​രി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണ​ത്. ഇന്ന് വൈകീട്ട് ഏഴേ കാലോടെയാണ് സംഭവം. എ​ച്ച്എ​ൽ​എ​ൽ ധ്രു​വ് ഹെ​ലി​കോ​പ്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. അ​പ​ക​ട​കാ​ര​ണം ഉ​ൾ​പ്പെ​ടെ​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

Top