ചൂട് കാപ്പി പണിതന്നു; മെക്സിക്കോയിലേക്ക് പറന്ന വിമാനത്തിന് അടിയന്തര ലാന്‍ഡിങ്

ലണ്ടന്‍: ചൂടുള്ള കാപ്പി കണ്‍ട്രോള്‍ പാനലിലേക്ക് തെറിച്ച് വീണതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി താഴെ ഇറക്കി. ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് 326 യാത്രക്കാരുമായി മെക്സിക്കോയിലേക്ക് പറന്ന വിമാനത്തിനാണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്.

പൈലറ്റ് കുടിക്കാന്‍ വെച്ച കാപ്പി വിമാനം അറ്റ്ലാന്റിക് സമുദ്രത്തിന് മീതേകൂടി പറക്കുമ്പോഴായിരുന്നു കോക്പിറ്റിലെ കണ്‍ട്രോള്‍ പാനലിലേക്ക് തെറിച്ച് വീണത്. ചൂടുള്ള ദ്രാവകം വീണതോടെ കണ്‍ട്രോള്‍ പാനലില്‍ നിന്ന് പുകയും വൈദ്യുതി ഷോട്ടായതിന്റെ മണവും വരാന്‍ തുടങ്ങി. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു പൈലറ്റ്. അയര്‍ലന്‍ഡിലെ ഷന്നോണിലാണ് വിമാനമിറക്കിയത്.

സംഭവത്തില്‍ എയര്‍ ആകിസ്ഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

Top