മോസ്‌കോയില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു

മോസ്‌കോ: റഷ്യയിലെ മോസ്‌കോയില്‍ ചെറുവിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു.

മോസ്‌കോയിലെ മിനിനോയില്‍ പൈലറ്റ് വിമാനം ഇടിച്ചിറക്കുകയായിരുന്നു. തുടര്‍ന്നു വിമാനത്തിന് തീപിടിക്കുകയും ചെയ്തു. പെണ്‍കുട്ടിയും പൈലറ്റും മാത്രമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്നും സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായും അധികൃതര്‍ അറിയിച്ചു.

Top