കുഴല്‍ക്കിണറുകള്‍ അപകടക്കെണിയാകുമ്പോള്‍; സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി

ന്യൂഡല്‍ഹി: തമിഴ്നാട്ടില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടു വയസുകാരന്‍ മരിച്ച സംഭവത്തിന് പിന്നില്‍ അധികൃതരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. ജി.എസ് മണിയെന്ന അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളത്.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 2010 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കിലും ഒന്നും സംഭവിക്കില്ലെന്ന സ്ഥിതിയാണ് ഇപ്പോള്‍. തിരുച്ചിറപ്പള്ളിയില്‍ ഉണ്ടായ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിവേണം. രണ്ടു വയസുകാരനെ നിശ്ചിത സമയത്തിനകം രക്ഷപ്പെടുക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കണ്ടെത്താന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

Top