PIL challenges AAP govt’s education policy

ന്യൂഡല്‍ഹി: സെക്കണ്ടറി ക്ലാസുകളില്‍ സംസ്‌കൃതത്തിനു പകരം തൊഴിലധിഷ്ഠിത വിഷയങ്ങള്‍ പഠിപ്പിക്കാനുള്ള ആംആദ്മി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഡല്‍ഹി ഹൈകോടതിയില്‍ ഹര്‍ജി.

ഉറുദു, സംസ്‌കൃതം, പഞ്ചാബി പോലുള്ള ഭാഷകള്‍ സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തികള്‍ മൂലം ഇല്ലാതാകുമെന്ന് കാണിച്ചാണ് ഡല്‍ഹിലെ സംസ്‌കൃത് ശിക്ഷക് സംഘ് സംഘടന പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരാണ് ആംആദ്മി സര്‍ക്കാരിന്റെ ഇത്തരം പ്രവര്‍ത്തനമെന്നും സംഘടന ആരോപിക്കുന്നുണ്ട്.

മാത്രമല്ല, 10ാം ക്ലാസ് അക്കാദമിക്, വൊക്കേഷണല്‍ എന്നിങ്ങനെ രണ്ടു ശാഖകളായി തിരിക്കുന്ന സി.ബി.എസ്. ഇ സര്‍ക്കുലറിനെയും സംഘടന ചോദ്യം ചെയ്യുന്നുണ്ട്. നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രയിം വര്‍ക്കില്‍ ഉള്‍പ്പെട്ട സ്‌കൂളുകളിലാണ് ഇത്തരം തരംതിരിവ്.

ഇത്തരം സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ആറ് വിഷയങ്ങള്‍ പഠിക്കാം. രണ്ട് ഭാഷ, സാമൂഹിക പാഠം, ഗണിതം, ശാസ്ത്രം എന്നീ അഞ്ചു വിഷയങ്ങള്‍ കൂടാതെ വൊക്കേഷണല്‍ വിഷയങ്ങളും പഠിക്കാനുണ്ട്. അക്കാദമിക് മേഖല തിരഞ്ഞെടുക്കുന്നവര്‍ക്ക് അഞ്ച് വിഷയങ്ങള്‍ പഠിച്ചാല്‍ മതി. വൊക്കേഷണല്‍ മേഖലയിലേക്ക് തിരിയുന്നവര്‍ അഞ്ച് പ്രധാന വിഷയങ്ങള്‍ കൂടാതെ ഒരു തൊഴിലധിഷ്ഠിത വിഷയവും പഠിക്കണമെന്നതാണ് സര്‍ക്കുലര്‍

Top