സണ്ണി വെയിന്‍ ചിത്രം ‘പിടികിട്ടാപ്പുള്ളി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വാഗതനായ ജിഷ്ണു ശ്രീകണ്ഠന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പിടികിട്ടാപ്പുള്ളി. സിനിമയുടെ വേറിട്ട പേരില്‍ തന്നെ അതിന്റെ കഥയും ഒളിഞ്ഞിരിപ്പുണ്ട്. ശ്രീഗോകുലം സിനിമ നിര്‍മിക്കുന്ന സിനിമ ഒരു ക്രൈം കോമഡി ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. അഹാന കൃഷ്ണകുമാര്‍, മെറീന മൈക്കിള്‍, സണ്ണി വെയിന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാകുന്നത്

കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനെതിരെ നായികമാരില്‍ ഒരാളായ മെറീന മൈക്കിള്‍ നടത്തിയ ഹാസ്യാത്മക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചാവിഷയമായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ നിന്നും മെറീന ഒഴിവാക്കപ്പെട്ടതിനെതിരെ, ”അഭിനയിച്ച സിനിമയുടെ പോസ്റ്ററില്‍ എന്റെ മുഖം വയ്ക്കാന്‍ ഒരു ഡിസൈനറുടെയും സഹായം വേണ്ടന്ന് പറയാന്‍ പറഞ്ഞ്” എന്ന രസകരമായ തലക്കെട്ടോടെ തന്റെ ഫോട്ടോ കൂടി ഉള്‍പ്പെടുത്തി എഡിറ്റ് ചെയ്താണ് ടൈറ്റില്‍ പോസ്റ്റര്‍ മറീന തന്റെ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

സുമേഷ് വി റോബിന്‍ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ലാലു അലക്‌സ്, ബൈജു തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. അജോയ് സാമുവല്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. പി എസ് ജയഹരിയാണ് സംഗീതം. വിനായ് ശശികുമാര്‍, മനു മഞ്ജിത്ത് എന്നിവരാണ് ഗാനരചന.

 

 

Top