സിട്രോണിന്റെ സി3 എസ്‌യുവിയുടെ ചിത്രങ്ങള്‍ അനൗദ്യോഗികമായി പുറത്തായി

ഇന്ത്യയില്‍ ഇറങ്ങാന്‍ പോകുന്ന പ്രധാന മോഡല്‍ ആയ സിട്രോണിന്റെ സി3 എസ്‌യുവിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തായി. സ്‌കെയില്‍ മോഡലിന്റെ ചിത്രങ്ങളിലൂടെയാണ് സി3യുടെ ഡിസൈന്‍ അനൗദ്യോഗിമായി പുറത്തായതെന്നാണ് റിപ്പോര്‍ട്ട്. 1.2 ലിറ്റര്‍ ടര്‍ബോപെട്രോള്‍ എഞ്ചിനാണ് സിട്രോണ്‍ സി3യെ ചലിപ്പിക്കുക. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നു. കൂടാതെ ഡിസിടി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

ഏകദേശം 7 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ സിട്രോണ്‍ സി3യുടെ വില പ്രതീക്ഷിക്കാം. സി3യ്ക്ക് സിട്രോണ്‍ സി5 എയര്‍ക്രോസ്സിന് സമാനമായ ക്രോമില്‍ പൊതിഞ്ഞ ഗ്രില്‍ ആണ് ലഭിക്കുന്നത്. ഫ്‌ലാറ്റായ ബോണറ്റ്, നാല് വശങ്ങളിലും താഴെയായി ക്രമീകരിച്ചിരിക്കുന്ന കറുപ്പ് നിറത്തിലുള്ള ക്ലാഡിങ്ങുകള്‍, രണ്ടായി ഭാഗിച്ച ഹെഡ്!ലാംപ് ക്ലസ്റ്റര്‍, ഓറഞ്ച് നിറത്തിലുള്ള റൂഫ്, ഓറഞ്ച് നിറത്തിന്റെ ഹൈലൈറ്റുകള്‍, കറുപ്പില്‍ പൊതിഞ്ഞ എ,ബി പില്ലറുകള്‍ എന്നിവയാണ് സിട്രോണ്‍ സി3യുടെ ഫീച്ചറുകള്‍.

മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, ഹ്യുണ്ടായ് വെന്യു,ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, കിയ സോണറ്റ്, നിസ്സാന്‍ മാഗ്‌നൈറ്റ് തുടങ്ങിയ കോംപാക്ട് എസ്‌യുവികളായിരിക്കും എതിരാളികള്‍.

Top