പുതുപള്ളിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചു കയറി; അപകടത്തില്‍ ഒരാള്‍ മരിച്ചു

acci

കോട്ടയം: പുതുപ്പള്ളിയില്‍ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പുതുപ്പള്ളി തച്ചകുന്ന് അച്ചന്‍കോയിക്കല്‍ ഷാജി (50) ആണ് മരിച്ചത്.

ബുധനാഴ്ച വൈകുന്നേരം പുതുപ്പള്ളി കവലയില്‍ മീന്‍ചന്തയ്ക്കു സമീപമായിരുന്നു അപകടം. എംഎസ് ഏജന്‍സീസ് എന്ന കടയിലേക്കാണ് പിക്കപ്പ് ഇടിച്ചുകയറിയത്.

കടയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ന്നു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു.

Top