ചങ്ങരംകുളം: സംസ്ഥാന പാതയില്‍ നടുവട്ടത്ത് പിക്ക്അപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. ഒരാള്‍ക്ക് പരുക്ക്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി ആലക്കേരി ജാബിര്‍(23)നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടപ്പാളിനും ചങ്ങരംകുളത്തിനും ഇടയില്‍ നടുവട്ടം പിലാക്കല്‍ പള്ളിക്ക് സമീപമായിരുന്നു അപകടം. ഇന്നു പുലര്‍ച്ചെ ആറരയോടെ അങ്കമാലിയില്‍ നിന്നും കണ്ണൂരിലേക്ക് ഉരുപ്പടി നിര്‍മ്മാണത്തിനുള്ള തടിയുമായി പോയ മിനിലോറി ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡില്‍ തന്നെ മറിയുകയായിരുന്നു.