ആകാശവും വനിതകളുടെ കൈപ്പിടിയില്‍; പൈലറ്റുമാരുടെ ചിത്രം ട്വിറ്ററില്‍ വൈറല്‍

പാക്കിസ്ഥാന്‍: പാക്കിസ്ഥാന്‍ ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) പങ്കുവച്ച രണ്ടു വനിതാ പൈലറ്റുമാരുടെ ചിത്രമാണ് ഇപ്പോള്‍ ട്വിറ്ററില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഒറ്റ ദിവസത്തിനുള്ളില്‍ വൈറലായ ചിത്രം നിരവധി അഭിനന്ദനങ്ങളാണ് ഏറ്റുവാങ്ങുന്നത്.

pia-2

ബാള്‍ട്ടിസ്ഥാന്‍ പ്രവിശ്യയിലെ ഗില്‍ഗിറ്റ് എന്ന സ്ഥലത്തേക്ക് വിജയകരമായി വിമാനം പറത്തിയതിനാണ് ക്യാപ്റ്റന്‍ മറിയം മസൂദിനെയും ഫസ്റ്റ് ഓഫീസര്‍ ഷുമൈല മസാറിനെയും അഭിനന്ദിച്ച് പിഐഎ ട്വിറ്റ് ചെയ്തത്. ഗില്‍ഗിറ്റിലെക്ക് വിജയകരമായി വിമാനം പറത്തിയ ഇവര്‍ ദുര്‍ഘടമായ ഈ യാത്രയെ നിസാരമെന്ന് തോന്നിപ്പിക്കുകയാണെന്ന് ട്വിറ്റില്‍ പറയുന്നു.

ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഇവരുടെ ചിത്രത്തിന് കീഴില്‍ അഭിനന്ദന പ്രവാഹമാണ് കാണാന്‍ കഴിയുന്നത്. 10,000ത്തിനടുത്ത് ലൈക്കുകള്‍ നേടിയെടുത്ത ചിത്രം 3000ത്തിനടുത്ത് ആളുകള്‍ റീട്വീറ്റ് ചെയ്തു കഴിഞ്ഞു.

Top