ഇന്ത്യയില്‍ ആദ്യമായി ബിഎസ്-6 എന്‍ജിന്‍ ത്രീ വീലര്‍ വാഹനം; അവതരിപ്പിച്ച്‌ പിയാജിയോ

ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ പിയാജിയോ ഇന്ത്യയിലെത്തിച്ചിട്ടുള്ള എല്ലാ വാണിജ്യ വാഹനങ്ങളുടെയും ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ ആദ്യമായി ബിഎസ്-6 നിലവാരത്തിലേക്ക് എത്തുന്ന ത്രീ വീലര്‍ വാഹനം എന്ന അംഗീകാരവും ഈ കമ്പനി സ്വന്തമാക്കി.

ബിഎസ്-6 എന്‍ജിന്‍ വാഹനത്തിന്റെ വില ഡീസലാണെങ്കില്‍ അതേ മോഡല്‍ ബിഎസ് 4-നേക്കാള്‍ 45,000 രൂപ കൂടുതലായിരിക്കും. മറ്റ് ഇന്ധന മോഡലുകളാണെങ്കില്‍ 15,000 രൂപ കൂടുതലായിരിക്കും എന്നാണ് റിപ്പോര്‍ട്ട്.

പുതിയ ഡീസല്‍ വാഹനങ്ങളുടെ എഞ്ചിന്‍ ഏഴ് കിലോ വാട്ട് കരുത്തും 23.5 എന്‍.എം. ടോര്‍ക്കും പ്രധാനം ചെയ്യുന്ന 599 സി.സി. എന്‍ജിനാണ്. 5സ്പീഡ് ഗിയര്‍ ബോക്‌സും പുതിയ അലുമിനിയം ക്ലച്ചുമാണ് വാഹനത്തിന് നല്‍കിയത്.

സി.എന്‍.ജി., എല്‍.പി.ജി. ഓട്ടോറിക്ഷകളില്‍ 230 സി.സി. 3-വാള്‍വ് ഹൈ-ടെക് എന്‍ജിനാണ് നല്‍കിയത്. ശബ്ദം കുറഞ്ഞ യാത്ര ഇതുവഴി സാധ്യമാക്കാന്‍ സാധിക്കുന്നതാണ്.

Top