പിയാജിയോ ആപ്പെ സിറ്റി പ്ലസ് ഇന്ത്യന്‍ വിപണിയില്‍ ; വില 1.72 ലക്ഷം മുതല്‍

പിയാജിയോ മിഡ് ബോഡി ത്രീ വീലര്‍ സെഗ്മെന്റില്‍ പുതിയ ആപ്പെ സിറ്റി പ്ലസ് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 1.71 ലക്ഷം രൂപ മുതല്‍ 1.92 ലക്ഷം വരെയാണ് വാഹനത്തിന്റെ മുംബൈ എക്സ്ഷോറൂം വില.

പെട്രോള്‍, ഡീസല്‍, എല്‍പിജി, സിഎന്‍ജി എന്നീ നാല് ഓപ്ഷനില്‍ ആപ്പെ സിറ്റി പ്ലസ് ലഭ്യമാകും. ബെസ്റ്റ് ഇന്‍ ക്ലാസ് സ്പേസ്, പവര്‍, ടോര്‍ക്ക്, എക്സ്ട്രാ ലഗേജ് സ്പേസ് എന്നിങ്ങനെയാണ് വിശേഷങ്ങള്‍.

2880 എംഎം നീളവും 1435 എംഎം വീതിയും 1970 എംഎം ഉയരവും 1920 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. സെഗ്മെന്റിലെ ഏറ്റവും ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ആപ്പെ സിറ്റി പ്ലസിനുണ്ട്, 197 എംഎം.

പുതിയ ത്രീ വാള്‍വ് 230 സിസി പെട്രോള്‍ എന്‍ജിന്‍ 4800 ആര്‍പിഎമ്മില്‍ 10 ബിഎച്ച്പി പവറും 17.51 എന്‍എം ടോര്‍ക്കുമേകും. എല്‍പിജി വേരിയന്റില്‍ 4900 ആര്‍പിഎമ്മില്‍ 11 ബിഎച്ച്പി പവറും 3000 ആര്‍പിഎമ്മില്‍ 20.37 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസല്‍ പതിപ്പില്‍ പരമാവധി 3600 ആര്‍പിഎമ്മില്‍ 8 ബിഎച്ച്പി പവറും 21 എന്‍എം ടോര്‍ക്കുമാണ് ലഭിക്കുക. എല്ലാ വേരിയന്റിലും ഫോര്‍ സ്പീഡാണ് ഗിയര്‍ബോക്സ്.

Top