വൈറലായി മഞ്ജിമയുടെ ഫോട്ടോ ഷൂട്ട്

ബാലതാരമായി മലാളസിനിമയില്‍ എത്തിയ നടിയാണ്‌ മഞ്ജിമ മോഹന്‍. ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെ മകളായ മഞ്ജിമ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായിട്ടാണ് വീണ്ടും സിനിമയിലേയ്ക്ക് തിരിച്ചുവന്നത്. അതിനുശേഷം നിരവധി തെന്നിന്ത്യന്‍ സിനിമകളിലും മഞ്ജിമ നായികയായി. ഇപ്പോഴിതാ താരത്തിന്റെ ഒരു ഫോട്ടോ ഷൂട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

മഞ്ജിമ തന്നെയാണ് ചിത്രം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. സല്‍വാറിന് സമാനായ വേഷമണിഞ്ഞാണ് ചിത്രത്തില്‍ താരം നില്‍ക്കുന്നത്. അതില്‍ ഒരു ചിത്രത്തിന് നല്‍കിയ അടിക്കുറിപ്പാണ് ഇപ്പോള്‍ ആരാധകരെ ചിരിപ്പിക്കുന്നത്.” Push your bum inside Momo!!!” moment this is !!. എന്ന ക്യാപ്ഷനാണ് താരം ചിത്രത്തിന് താഴെ കുറിച്ചത്. തന്റെ സ്‌റ്റൈലിസ്റ്റ് പറഞ്ഞതാണ് എന്ന് പറഞ്ഞായിരുന്നു താരം ആ ക്യാപ്ഷന്‍ നല്‍കിയത്. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

Top