PHOTOS OF KELLYANNE CONWAY KNEELING ON OVAL OFFICE COUCH SPARK DEBATE

വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേശക കെല്ല്യന്‍ കോണ്‍വേ ട്രംപിനെ പ്രതിക്കൂട്ടിലാക്കി വിവാദത്തില്‍.

ട്രംപ് കറുത്ത വര്‍ഗക്കാരായ സഹപ്രവര്‍ത്തകരുമായും സര്‍വകലാശാല മേധാവികളുമായും കൂടിക്കാഴ്ച നടത്തവെ പ്രസിഡന്റിന്റെ സംഘത്തില്‍ അംഗമായ കെല്ല്യന്‍ കോണ്‍വേ ഓവല്‍ ഓഫീസ് സോഫയില്‍ കാല്‍ കയറ്റി ഇരുന്നതാണ് വിവാദമായത്.

അതിഥികള്‍ ഫോട്ടോയ്ക്കു പോസ് ചെയ്യുമ്പോഴായിരുന്നു കെല്ല്യന്‍ കോണ്‍വേയുടെ ഈ പ്രകടനം. എഎഫ്പി ഫോട്ടോഗ്രാഫറാണ് ഈ ചിത്രം പകര്‍ത്തിയത്.

കെല്ല്യന്‍ കോണ്‍വേയുടെ ഈ പ്രവര്‍ത്തിക്കെതിരേ ട്വിറ്ററില്‍ രൂക്ഷ വിമര്‍ശനമാണ്. അതിഥികളെ അപമാനിക്കുന്ന തരത്തിലാണ് കോണ്‍വേയുടെ പ്രവര്‍ത്തിയെന്ന് നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ട്രംപ് സംഘത്തിന്റെ ശശരശരി നിലവാരമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വിമര്‍ശനമുണ്ട്.

Top