പ്രഭാസിന്റെ ‘കല്‍ക്കി 2898 എഡി’യിലെ ഫോട്ടോകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്

പ്രഭാസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കല്‍ക്കി 2898 എഡി’. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യന്‍ മിത്തോളജി ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. ‘കല്‍ക്കി 2898 എഡി’യിലെ പ്രഭാസിന്റെ ഫോട്ടോകള്‍ ലീക്കായതാണ് പുതിയ റിപ്പോര്‍ട്ട്.

നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. നടന്‍ പ്രഭാസിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കരുതെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. കമല്‍ഹാസന്‍, അമിതാഭ് ബച്ചന്‍ എന്നീ താരങ്ങളും പ്രഭാസിനൊപ്പം വേഷമിടുന്നുണ്ട് എന്നതിനാല്‍ വലിയ പ്രതീക്ഷകളുള്ള ചിത്രമാണ് ഇത്. നാഗ് അശ്വിന്‍ തന്നെ തിരക്കഥയുമെഴുതുന്ന ചിത്രത്തില്‍ ദീപീക പദുക്കോണാണ് നായിക.

സന്തോഷ് നാരായണനാണ് ‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുക. പ്രഭാസ് നായകനാകുന്നത് ടൈം ട്രാവല്‍ സിനിമ അല്ല എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ല എന്നാണ് ‘കല്‍ക്കി 2898 എഡി’യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ വ്യക്തമാക്കുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും നേരത്തെ സായ് മാധവ് ബുറ വ്യക്തമാക്കിയിരുന്നു.

Top