എല്ലാവരും ഒരുമിച്ച് എന്നാണ് സിനിമ തിയറ്ററില്‍ കാണാനാകുകയെന്ന് ചോദിച്ച് കുടുംബഫോട്ടോ ഷെയര്‍ ചെയ്ത് നടന് കൃഷ്ണകുമാര്‍. മുമ്പെപ്പോഴോ തിയറ്ററില്‍ പോയി സിനിമ കാണുമ്പോഴെടുത്ത ഫോട്ടോയാണ് കൃഷ്ണകുമാര്‍ ഇപ്പോള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
താരം പങ്കുവയ്ക്കുന്ന ഫോട്ടോകള്‍ക്ക് വലിയ സ്വീകീര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുള്ളത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അഹാന കൃഷ്ണകുമാറിന് പുറമെ ദിയ കൃഷ്ണകുമാര്‍, ഇഷാനി കൃഷ്ണകുമാര്‍, ഹന്‍സിക കൃഷ്ണകുമാര്‍ എന്നിവരാണ് സിന്ധു കൃഷ്ണകുമാര്‍- കൃഷ്ണകുമാര്‍ ദമ്പതികളുടെ കുടുംബം.