ചെന്നൈയില്‍ ഫോട്ടോ ജേര്‍ണലിസ്റ്റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ചെന്നൈ: പ്രമുഖ വാര്‍ത്താ ഏജന്‍സിയുടെ സീനിയര്‍ ഫോട്ടോ ജേര്‍ണലിസ്റ്റിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യുഎന്‍ഐ ഏജന്‍സിയുടെ ടി.കുമാ റി(56)നെയാണ് ഓഫീസില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ജീവനക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി കുമാറിനെ കില്‍പോക്ക് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു. കുമാര്‍ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

1986ല്‍ യുഎന്‍ഐയില്‍ ചേര്‍ന്ന ടി. കുമാര്‍, തമിഴ്‌നാട്ടിലെ ഏജന്‍സിയുടെ ബ്യൂറോ ചീഫ് ആകുന്ന ആദ്യ ഫോട്ടോഗ്രാഫറാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തി നുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. ഭാര്യയും രണ്ടുമക്കളുമുണ്ട്.

Top