എഡിറ്റിങ് ആപ്ലിക്കേഷനായ പിക്‌സല്‍ആര്‍ ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോർട്ട്

hacker

ണ്‍ലൈന്‍ ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനായ പിക്‌സല്‍ആര്‍ (Pixlr) ഹാക്ക് ചെയ്ത് 19 ലക്ഷത്തോളം പേരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി റിപ്പോർട്ട്. ഷൈനി ഹണ്ടേഴ്‌സ് എന്ന ഹാക്കറാണ് വിവരങ്ങള്‍ ചോര്‍ത്തിയത്. ഒരു ഹാക്കിങ് ഫോറത്തില്‍ ചോർത്തിയ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. ഇമെയില്‍ അഡ്രസ്, ലോഗിന്‍ പേര്, ഉപഭോക്താവിന്റെ സ്ഥലം തുടങ്ങിയ ഉപഭോക്തൃ വിവരങ്ങളാണ് ഹാക്കര്‍ ചോര്‍ത്തിയത്.

ഫിഷിങ് ആക്രമണങ്ങള്‍ക്ക് ഉപകരിക്കുന്ന വിവരങ്ങളാണിവ. സ്റ്റോക്ക് ഫോട്ടെ വെബ്‌സൈറ്റായ 123 ആര്‍എഫ് ഹാക്ക് ചെയ്തപ്പോഴാണ് പിക്‌സല്‍ആര്‍ ആപ്പിന്റെ ഡാറ്റാബേസിലേക്ക് പ്രവേശിക്കാൻ തനിക്ക് ആയതെന്ന് ഷൈനി ഹണ്ടേഴ്‌സ് പറഞ്ഞു. ഇന്‍മാജിന്‍ എന്ന കമ്പനിയുടെ കീഴിലുള്ള സേവനങ്ങളാണ് പിക്‌സല്‍ആര്‍, 123ആര്‍എഫ് എന്നിവ. പിക്‌സല്‍ആര്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഹാക്കിങ് നടന്ന സാഹചര്യത്തില്‍ പിക്‌സല്‍ആര്‍ ഉപയോക്താക്കള്‍ അവരുടെ അക്കൗണ്ട് പാസ് വേഡുകള്‍ മാറ്റുന്നത് നന്നായിരിക്കും.

Top