ബംഗാള്‍ പാഠ പുസ്തകത്തില്‍ മില്‍ഖ സിംഗിനു പകരം ഫര്‍ഹാന്‍ അക്തറിന്റെ ഫോട്ടോ

കൊല്‍ക്കത്ത: ഭാഗ് മില്‍ഖ ഭാഗ് എന്ന ചിത്രത്തില്‍ കായിക താരം മില്‍ഖ സിംഗായി തകര്‍ത്തഭിനയിച്ച താരമാണ് ഫര്‍ഹാന്‍ അക്തര്‍. വെള്ളിത്തിരയിലെ അക്തറിന്റെ ചിത്രം പാഠ പുസ്തകത്തില്‍ അച്ചടിച്ച് വച്ചിരിക്കുകയാണ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍!! മില്‍ഖ സിംഗിനെക്കുറിച്ചുള്ള പാഠഭാഗത്താണ് അക്തറിന്റെ ഭാഗ് മില്‍ഖ ഭാഗ് എന്ന സിനിമയിലെ ഫോട്ടോ നല്‍കിയിരിക്കുന്നത്. ബംഗാള്‍ വിദ്യാഭ്യാസ വകുപ്പിന്റെ അബദ്ധം ചൂണ്ടിക്കാട്ടി ഫര്‍ഹാന്‍ അക്തര്‍ ട്വീറ്റ് ചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദേറേക് ഒബ്രയിന്‍ മറുപടി നല്‍കുകയും ചെയ്തു.

1700 ലൈക്കുകളാണ് അക്തറിന്റെ ട്വീറ്റിന് ലഭിച്ചത്. പുസ്തക പ്രസാധകര്‍ താങ്കളുടെ ആരാധകരായിരിക്കും എന്നൊക്കെയാണ് ട്വീറ്റിനോടുള്ള പ്രതികരണങ്ങള്‍. ഭാഗ് മില്‍ഖ ഭാഗ് എന്ന ചിത്രം വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ്. 2013ലാണ് ചിത്രം പുറത്തിറങ്ങിയത്. ദിവ്യ ദത്ത,മീഷ ശാഫി, പവന്‍ മല്‍ഹോത്ര തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

Top