ദിലീപ് ഉള്‍പ്പടെയുളളവരുടെ ഫോണുകള്‍ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിച്ചു

തിരുവനന്തപുരം: ദിലീപിന്റെയും മറ്റ് പ്രതികളുടെയും ഫോണുകള്‍ പരിശോധക്കായി തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ എത്തിച്ചു. ആറ് ഫോണുകളാണ് തിരുവനന്തപുരത്തെ സൈബര്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചത്. ഫോണുകള്‍് അയക്കാന്‍ ഇന്നലെയാണ് ആലുവ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടത്. അണ്‍ലോക്ക് പാറ്റേണ്‍ കോടതിയില്‍ പരിശോധിക്കണം എന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയായിരുന്നു ആലുവ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്.

ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് കൈമാറിയ ആറു ഫോണുകളും തിരുവനന്തപുരത്തെ ഫൊറന്‍സിക് ലാബിലേക്ക് അയക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ച് അപേക്ഷ. ആവശ്യം പരിഗണിച്ച ആലുവ മജിസ്‌ട്രേറ്റ്, ഫോണുകള്‍ തുറക്കുന്നതിന് അതിന്റെ പാറ്റേണ്‍ ഹാജരാക്കാന്‍ പ്രതിഭാഗത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ദിലീപിന്റെയും കൂട്ടുപ്രതികളുടെയും അഭിഭാഷകര്‍ ആറു ഫോണുകളുടെയും പാറ്റേണ്‍ കൈമാറി.

Top