ഫോണും ലാപ് ടോപ്പും ട്രെയിനില്‍ ഇനി രാത്രി സമയത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയില്ല

ന്യൂഡൽഹി: ഫോണും ലാപ് ടോപ്പും ട്രെയിനില്‍ ഇനി രാത്രി സമയത്ത് ചാര്‍ജ് ചെയ്യാന്‍ കഴിയില്ല. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ചാര്‍ജ് ചെയ്യാന്‍ ഇനി റെയില്‍വെ അനുവദിക്കില്ല.

പ്ലഗ് പോയന്റുകളിലേക്കുള്ള വൈദ്യുത ബന്ധം ഈ സമയത്ത് വിച്ഛേദിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. ട്രെയിനുകളില്‍ തീപിടുത്തം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

Top