phone trapping-police raid in channel

sasindran

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ സ്വകാര്യ ടിവി ചാനലിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ വീണ്ടും പോലീസ് പരിശോധന. പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തുന്നത്. ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന.

ഞായറാഴ്ചയും ചാനലിന്റെ ആസ്ഥാനത്തെത്തിയ പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. അന്വേഷണസംഘം ചാനലിന്റെ പ്രവര്‍ത്തന രീതിയുള്‍പ്പെടെ പരിശോധിച്ച ശേഷം മടങ്ങിയിരുന്നു. ചാനലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട നിര്‍ണായക രേഖകള്‍ ലഭിച്ചിരുന്നില്ല.

കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചാനല്‍ ജീവനക്കാരുടെ അറസ്റ്റ് തടയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസില്‍ പ്രതികള്‍ ഹാജരാകാത്തത് നിയമം അനുസരിക്കുന്നില്ല എന്നതിന് തെളിവാണെന്ന് ഹൈക്കോടതി പറഞ്ഞു. ജീവനക്കാരെ അറസ്റ്റ് ചെയ്യാനാകില്ലെന്ന് ഉറപ്പുനല്‍കാനാവില്ലെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം, പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്.

Top