phone trapping issue-court remanded

court

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിക്ക് കാരണമായ ഫോണ്‍വിളി വിവാദ കേസില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് വേണ്ടി ഹാജരാകില്ലന്ന് അഭിഭാഷകര്‍.

തിരുവനന്തപുരം ബാര്‍ അസോസിയേഷനാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ഇതേ തുടര്‍ന്ന് ചാനല്‍ പ്രവര്‍ത്തകരെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയപ്പോള്‍ ജാമ്യത്തിലെടുക്കാന്‍ വക്കാലത്ത് ഏറ്റെടുത്ത ഒരു അഭിഭാഷകനും ഹാജരായില്ല

മംഗളം സിഇഒ അജിത് കുമാര്‍ ,കെ. ജയചന്ദ്രന്‍ എന്നിവരെ ഒരു ഭിവസത്തേക്കും , ഫിറോസ് സാലി മുഹമ്മദ് ,എസ്.വി പ്രദീപ് , എംബി സന്തോഷ് എന്നീവരെ 15 ദിവസത്തേക്കും റിമാന്‍ഡ് ചെയ്തു. ഇവരെ അട്ടക്കുളങ്ങര സബ്ജയിലിലേക്ക് മാറ്റി. പ്രതികളെ വ്യാഴാഴ്ച ഹാജരാക്കണമെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

മാധ്യമ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ച് നാളെ ഓപ്പണ്‍ കോടതിയില്‍ വാദം കേള്‍ക്കാമെന്ന് മജിസ്‌ട്രേറ്റ് അറിയിച്ചു . പ്രതികളെ തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടു. ഇരു കൂട്ടരുടെയും വാദം നാളെ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേള്‍ക്കും.

Top