ഫോണ്‍ കെണി വിവാദം ; എ.കെ.ശശീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

sasindran

തിരുവനന്തപുരം: ഫോണ്‍ കെണി വിവാദത്തില്‍ മുന്‍ മന്ത്രി എ.കെ.ശശീന്ദ്രനെതിരെ കേസെടുത്തു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് സ്വമേധയാ ശശീന്ദ്രനെതിരെ കേസെടുത്തത്.

കേസില്‍ സ്വകാര്യ ചാനല്‍ ജീവനക്കാരിയടക്കം മൂന്നുപേരുടെ മൊഴി കോടതി നേരത്തെ രേഖപ്പെടുത്തിയിരുന്നു. എ.കെ.ശശീന്ദ്രന്‍ ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി.

എ.കെ.ശശീന്ദ്രന്‍ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും, മുന്‍മന്ത്രിയുമൊത്തുള്ള ഫോണ്‍ സംഭാഷണം സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്നും യുവതി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു.

അതേസമയം, കോടതിയുടേത് സ്വാഭാവിക നടപടി മാത്രമാണെന്ന് എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ കോടതി അവസരം തന്നിരുന്നു. ഏത് അന്വേഷണത്തോടും സഹകരിക്കും. കേസിലെ അന്വേഷണം താന്‍ തന്നെ ആവശ്യപ്പെട്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Top