2,200 ജീവനക്കാർക്ക് ഓഹരികൾ നൽകി ഫോൺപേ

മുംബൈ: ഡിജിറ്റൽ പേമെന്റ് കമ്പനിയായ ഫോൺപേ തങ്ങളുടെ ജീവനക്കാർക്ക് 1,500 കോടി രൂപയോളം (200 ദശലക്ഷം ഡോളർ) മൂല്യം വരുന്ന ഓഹരികൾ നൽകി. കമ്പനിയുടെ ദീർഘകാല വളർച്ചയുടെ ഭാഗമായതിനാണ് 2,200 ജീവനക്കാർക്ക് ഈ അംഗീകാരം കമ്പനി നൽകിയത്. ഈയിടെയായി സ്റ്റാർട്ട്അപ്പുകൾ പതിവായി ചെയ്യുന്നതാണ് എംപ്ലോയീ സ്റ്റോക്ക് ഓണർഷിപ്പ് പ്ലാൻസ്. സീനിയോറിറ്റിയുടെയും കമ്പനിയിലെ സ്ഥാനത്തിന്റെ പ്രാധാന്യവും കണക്കിലെടുത്താണ് ഇത്തരത്തിൽ ഓഹരികൾ നൽകിവരാറുള്ളത്.

ഈ നീക്കത്തിലൂടെ കമ്പനിയുടെ മുഴുവൻ ജീവനക്കാരെയും ഓഹരി ഉടമകളാക്കിയിരിക്കുകയാണ് ഫോൺപേ. ഇതോടെ വരുംനാളുകളിൽ കമ്പനി ജീവനക്കാരുടെ ഭാഗത്ത് നിന്ന് ശക്തമായ പ്രവർത്തനവും പ്രതീക്ഷിക്കുന്നുണ്ട്. ഫോൺപേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കുറഞ്ഞത് 5,000 ഡോളർ മൂല്യമുള്ള ഓഹരിയാണ് ഓരോ ജീവനക്കാരനും ലഭിക്കുകയെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

Top