ഫോണിന് പകരം ലഭിച്ചത് ഇഷ്ടിക ; ഓൺലൈൻ തട്ടിപ്പ് വ്യാപകം

ഔറംഗാബാദ്: ഫോൺ ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഇഷ്ടിക. ഒരു പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്നും ഫോൺ വാങ്ങിയ മുംബൈ സ്വദേശിയായ യുവാവാണ് ഇത്തരം ഒരു തട്ടിപ്പിന് ഇരയായത്.

ഒക്ടോബർ ഒമ്പതിനാണ് ഈ സംഭവം ഉണ്ടാകുന്നത്. ഹെഡ്‌കോ സ്വദേശിയായ ഗജാനൻ ഖരതാണ് തട്ടിപ്പിന് ഇരയായത്. 9,134 രൂപ വിലയുള്ള ഫോണാണ് ഇയാൾ ഓർഡർ ചെയ്തത്. ഓർഡർ ചെയ്ത് ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ ഫോൺ ലഭിക്കും എന്നാണ് കമ്പനി പറഞ്ഞത്. പറഞ്ഞ സമയത്ത് ഓർഡർ ലഭിച്ചെങ്കിലും, പൊതി തുറന്ന് നോക്കിയപ്പോൾ യുവാവിന് ലഭിച്ചത് ഇഷ്ടികയായിരുന്നു. സംഭവത്തെ തുടർന്ന് യുവാവ്, ഫോൺ ഡെലിവറി ചെയ്ത ആളെ വിളിച്ചു. എന്നാൽ ഓർഡർ നിങ്ങളുടെ പക്കൽ നൽകുക എന്നതാണ് ഞങ്ങളുടെ ജോലി എന്നും ഇതിൽ കൂടുതൽ തനിക്ക് അറിയില്ലെന്നും ഇയാൾ പറഞ്ഞു. വേറെ മാർഗങ്ങൾ ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ, യുവാവ് പൊലീസിൽ പരാതി നൽകി.

Top