കോവിഡ് രോഗികളുടെ ഫോണ്‍ ശേഖരണം; ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു

കൊച്ചി: കോവിഡ് രോഗികളുടെ ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. പൊലീസ് ശേഖരിച്ച ഫോണ്‍ വിളികളുടെ മുഴുവന്‍ വിവരങ്ങളും മുദ്ര വച്ച കവറില്‍ ഹാജരാക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

അതേസമയം, കോവിഡ് രോഗികളുടെ ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കുന്നില്ലെന്നും ടവര്‍ ലൊക്കേഷന്‍ മാത്രം മതിയെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. രോഗം സ്ഥിരീകരിച്ച ദിവസത്തിന് മുന്‍പുള്ള 14 ദിവസത്തെ ടവര്‍ ലൊക്കേഷന്‍ വിവരങ്ങള്‍ മാത്രമേ ഇത്തരത്തില്‍ ശേഖരിക്കുന്നുള്ളു എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Top