നഗരത്തില്‍ ബാഗിനുള്ളില്‍ ഫോണ്‍ പൊട്ടിത്തെറിച്ചു: യുവാവിനു പൊള്ളലേറ്റു

ബീജിംഗ്: റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവിന്റെ ബാഗിലെ ഫോണാണ് പൊട്ടിത്തെറിച്ചത്‌. ഇതിന്‌റെ ദൃശ്യങ്ങള്‍  ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്‌. ചൈനയിൽ നിന്നുള്ളതാണ് വീഡിയോ. റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവിന്റെ ബാഗിലെ ഫോൺ പൊട്ടിത്തെറിയ്ക്കുന്നതും ശരീരത്തിലേക്ക് തീ പടരുന്നതുമാണ് വീഡിയോയിലുള്ളത്.

നഗരത്തിലെ സിസിടിവി ദൃശ്യങ്ങളാണ് ചർച്ചയാവുന്നത്. സൗത്ത് ചൈന മോണിങ് പോസ്റ്റ് ചെയ്ത 51 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ബാഗിൽ നിന്നും പൊട്ടിത്തെറി ശബ്ദം കേൾക്കുകയും ഉടൻ തന്നെ വലിച്ചെറിയുന്നതുമാണ് വീഡിയോയിലുള്ളത്. തീപിടിച്ച ഫോണിന്റെ മോഡൽ ഏതാണെന്ന് വ്യക്തമല്ല.

താൻ 2016ൽ വാങ്ങിയ ഫോണിനാണ് തീ പിടിച്ചതെന്ന് പിന്നീട് അദ്ദേഹം വെളിപ്പെടുത്തി. ഫോണിന്റെ ബാറ്ററി ഇതുവരെ മാറ്റിയിട്ടില്ലെന്നും തീ പിടിച്ച സമയത്ത് ഫോൺ ചാർജ് ചെയ്യുകയല്ലായിരുന്നു എന്നും അദ്ദേഹം പറയുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ യുവാവിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊട്ടിത്തെറി സംബന്ധിച്ച്  പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top