‘ഫോണ്‍ ഭൂത്’ ട്രെയിലര്‍ പുറത്ത്

ത്രീന കൈഫ് നായികയാകുന്ന പുതിയ ചിത്രമാണ് ‘ഫോണ്‍ ഭൂത്’. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്ന ‘ഫോണ്‍ ഭൂതി’ന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പേടിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആയിരിക്കും ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

Top