വെസ്റ്റര്‍ഡാം കപ്പലില്‍ ആര്‍ക്കും കൊറോണയില്ല, 2257 യാത്രക്കാര്‍ പുറത്തേക്ക്‌

നോംപെന്‍: കൊറോണ വൈറസ് പടര്‍ന്ന് പിടിച്ച സാഹചര്യത്തില്‍ കംബോഡിയന്‍ തീരത്തണഞ്ഞ വെസ്റ്റര്‍ഡാം കപ്പലില്‍ ആര്‍ക്കും കൊറോണ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

നാല് മലയാളികളുള്‍പ്പെടെ 769 ജീവനക്കാരും 232 യാത്രക്കാരുമായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഇനി ഇവര്‍ക്ക് പുറത്തിറങ്ങാമെന്നത് ആശ്വാസകരമായ വാര്‍ത്തയാണ്‌.

കോട്ടയം സ്വദേശി എക്‌സിക്യൂട്ടീവ് ഷെഫ് ബിറ്റ കുരുവിള, കൊല്ലം സ്വദേശി മണിലാല്‍, തൊടുപുഴയില്‍ നിന്നുള്ള സിജോ, വൈക്കം സ്വദേശി അനൂപ് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍.

കൊറോണ ഭീതിയില്‍ 5 രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ട് 2257 യാത്രക്കാരുമായി 13 ദിവസം നടുക്കടലില്‍ കഴിയേണ്ടി വന്ന ആഡംബര കപ്പലാണ് വെസ്റ്റര്‍ഡാം.

കപ്പല്‍ തീരത്തണഞ്ഞയുടന്‍ പുറത്തിറങ്ങി അമേരിക്കയിലേക്ക് യാത്ര പുറപ്പെട്ട ഒരു സ്ത്രീക്ക് മലേഷ്യയില്‍ വച്ച് കൊറോണ കണ്ടെത്തിയിരുന്നു. ഇതാണ് പിന്നീട് നിരോധനത്തിന് കാരണമായത്.

Top