താല്‍ അഗ്‌നിപര്‍വ്വതത്തില്‍ നിന്നും പുകയും ചാരവും; ആയിരങ്ങളെ ഒഴിപ്പിച്ചു

മനില:ഫിലിപ്പെന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ ബറ്റന്‍ഗാസ് പ്രവിശ്യയിലെ താല്‍ അഗ്‌നിപര്‍വതത്തില്‍ നിന്നു പുകയും ചാരവും വമിക്കുന്നു. ഏകദേശം 1 കിലോമീറ്റര്‍ (0.6 മൈല്‍) ഉയരത്തിലേയ്ക്കാണ് പുകയും ചാരവും വമിക്കുന്നുത്.

ആഴ്ചകള്‍ക്കുള്ളില്‍ ‘അപകടകരമായ പൊട്ടിത്തെറി’ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇതേത്തുടര്‍ന്നു അഗ്‌നിപര്‍വത മേഖലയിലെ 8000പേരെ ഒഴിപ്പിച്ചുമാറ്റാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം അഗ്‌നിപര്‍വ്വത ചാരം കാരണം മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ ഞായറാഴ്ച നിര്‍ത്തിവച്ചിരുന്നു.

സമീപപ്രദേശങ്ങളില്‍ ചാരം വീഴാന്‍ തുടങ്ങിയതോടെ താമസക്കാരോട് മാസ്‌ക്ക് ധരിക്കാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.

Top