Philippines leader curses Obama; meeting canceled

മനില: അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയെ ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട് അസഭ്യം പറഞ്ഞത് വിവാദമായി. ഇന്ന് ഒബാമയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയായിരുന്നു ഡ്യൂട്ടേര്‍ട്ടിന്റെ പ്രസ്താവന. സംഭവത്തെത്തുടര്‍ന്ന് ഡ്യൂട്ടേര്‍ട്ടുമായി നടത്താനിരുന്ന കൂടിക്കാഴ്ച ഒബാമ റദ്ദാക്കി.

ഫിലിപ്പിന്‍സിലെ മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റിയുള്ള ഒബാമയുടെ പ്രസംഗം കേട്ടിരിക്കാന്‍ തന്നെ കിട്ടില്ലെന്ന് പറഞ്ഞായിരുന്നു അസഭ്യ പ്രയോഗം.

ആസിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ലാവോസിലേക്ക് തിരിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു ഡ്യൂട്ടേര്‍ട്ടിന്റെ വിവാദ പരാമര്‍ശം. ഉച്ചകോടിയ്ക്കിടെയാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിവാദ പ്രസ്താവനയെ തുടര്‍ന്ന് ഈ കൂടിക്കാഴ്ച വൈറ്റ് ഹൗസ് അധികൃതര്‍ റദ്ദാക്കുകയായിരുന്നുവെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.

ഡ്യൂട്ടേര്‍ട് മേയില്‍ അധികാരത്തിലേറിയ ശേഷം ലഹരിമരുന്നു മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി രണ്ടായിരത്തിനാനൂറോളം പേരെ വധിച്ചിരുന്നു. ഇക്കാര്യത്തെപ്പറ്റി ചോദ്യമുയരാന്‍ സാധ്യതയുണ്ടെന്ന സൂചനയാണു ഡ്യൂടേര്‍ടിനെ പ്രകോപിതനാക്കിയത്.

Top