ആരോഗ്യപ്രശ്‌നങ്ങള്‍:ഡെങ്കി പ്രതിരോധ കുത്തിവെയ്പ്പ് ഫിലിപ്പീന്‍സില്‍ നിര്‍ത്തിവെച്ചു

മനില: ഡെങ്കിപ്പനിക്കെതിരായ പ്രതിരോധ വാക്‌സിന്‍ കുത്തിവെയ്പ്പ് ഫിലിപ്പീന്‍സില്‍ നിര്‍ത്തിവെച്ചു. രേഗം ബാധിക്കുന്നവര്‍ക്ക് ഡെങ്കി വാക്‌സിന്‍ ഗുണകരമല്ലെന്ന് ഫ്രഞ്ച് ഔഷധക്കമ്പനിയായ സനോഫി അറിയിച്ചതിനെ തുടര്‍ന്നാണ് നടപടി.ഡെങ്ക് വാക്‌സിയ എന്ന മരുന്ന ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ലോകത്തിലെ ആദ്യത്തെ അംഗീകൃത ഡെങ്കി പ്രതിരോധ വാക്‌സിനാണ് ഡെങ്കി വാക്‌സിയ. ഫിലീപ്പീന്‍സില്‍ 73,000 കുട്ടികള്‍ക്ക് വാക്‌സിന്‍ ഇതുവരെ നല്‍കിയിട്ടുണ്ടെന്നാണ് കണക്ക്.

ഈഡിസ് വിഭാഗം കൊതുകുകള്‍ വൈറസ് രോഗമായ ഡെങ്കിപ്പനി പ്രതിവര്‍ഷം 400 ദശലക്ഷം പേരെ ബാധിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.

Top