ഫിലിപ്പീന്‍സിലും കോവിഡ് 19 മരണനിരക്ക് കൂടുന്നു ; 24 മണിക്കൂറിനിടെ മരിച്ചത് 162 പേര്‍

മനില: ഫിലിപ്പീന്‍സില്‍ ആദ്യമായി ഒറ്റദിനം നൂറിലധികം കോവിഡ് 19 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 162 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. ഒരു ദിവസത്തെ ഉയര്‍ന്ന കണക്കാണിത്. ഇതോടെ മരണസംഖ്യ 2,037 ആയി.

ഏപ്രില്‍ 12ന് 50 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായിരുന്നു ഇതുവരെയുണ്ടായ ഉയര്‍ന്ന കണക്ക്. 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയതായി 2,037 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 56,259 ആയി. 16,046 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.

Top