ഇന്ത്യയുടെ സൂപ്പർ ആയുധത്തിനായി നിരവധി രാജ്യങ്ങൾ രംഗത്ത് !

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബ്രഹ്മോസ് വാങ്ങുന്ന ആദ്യ രാജ്യമായി ഫിലിപ്പീന്‍സ്. ലോകത്തിലെ ഏറ്റവും മികച്ച ക്രൂസ് മിസൈലാണ് ബ്രഹ്മോസ്. ഇന്ത്യയും ചൈനയും സംയുക്തമായിയാണ് ഈ മിസൈല്‍ വികസിപ്പിച്ചത്.

37.49 കോടി ഡോളറിന്റെ (ഏകദേശം 2774 കോടി രൂപ) കരാറാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഉണ്ടായിരിക്കുന്നത്. ഫിലിപ്പീന്‍സിന്റെ തീരപ്രതിരോധ റെജിമെന്റാണു മിസൈല്‍ വിന്യസിക്കുക. വിയറ്റ്‌നാം, ചിലി എന്നീ രാജ്യങ്ങളും ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. വന്‍ മൂല്യമുള്ള ഒരു ആയുധം ഇന്ത്യ കൈമാറുന്നത് ആദ്യമായിയാണ്.

കഴിഞ്ഞ വര്‍ഷം ആയുധ കയറ്റുമതിയുമായി ബന്ധപ്പെട്ട് രാജ്യം 8500 കോടി രൂപ നേടിയിരുന്നെങ്കിലും അവയെല്ലാം റൈഫിള്‍, ടോര്‍പിഡോ വെടിക്കോപ്പ്, ഷെല്ലുകള്‍ തുടങ്ങിയ ചെറിയ ആയുധങ്ങളുടെ കയറ്റുമതിയിലൂടെയായിരുന്നു. നിരവധി അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ ബ്രഹ്മോസ് വാങ്ങാന്‍ താല്‍പര്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

എന്നാല്‍ ഇന്ത്യ ഇതിനോടകം തന്നെ ലഡാക്കിലും അരുണാചല്‍പ്രദേശിലും, ചൈനയുമായി നിയന്ത്രണ രേഖയുള്ള തന്ത്രപ്രധാനമായ സ്ഥലങ്ങളിലും ബ്രഹ്മോസ് മിസൈല്‍ വിന്യസിച്ചിട്ടുണ്ട്. ബ്രഹ്മോസ് ക്രൂസ് മിസൈല്‍ വാങ്ങാനുള്ള ഫിലിപ്പീന്‍സ് തീരുമാനം ആഗോള ആയുധവിപണിയില്‍ ഇന്ത്യയ്ക്കു വന്‍ നേട്ടമാകാന്‍ ഇടയുണ്ട്.

Top