ഫിലിപ്പീൻസിൽ 251 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു ; നാല് പേർ മരിച്ചു

മനില : ഫിലിപ്പീൻസിൽ 251 യാത്രക്കാരുമായി സഞ്ചരിച്ച ബോട്ട് മറിഞ്ഞു നാല് പേർ മരിച്ചു.

മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ചു അപകടത്തിൽ 140 യാത്രക്കാർ രക്ഷപ്പെടുകയും , നാല് പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

പോളീലോ ദ്വീപിന് സമീപത്തായി കോസ്റ്റ് ഗാർഡും , ആർമിയും തിരച്ചിൽ നടത്തുന്നുണ്ടെന്നും , ആളുകൾ മരണപ്പെട്ടുവെന്ന് വിവരം ലഭിച്ചു എന്നാൽ വ്യക്തമായ വിവരങ്ങൾ ശേഖരിക്കുകയാണെന്നും തീരദേശ സംരക്ഷണ സേന വക്താവ് അർമാൻഡ് ബലിലോ മാധ്യമങ്ങളോട് പറഞ്ഞു.

ഫിലിപ്പീൻസിലെ പല ദ്വീപുകളിലെയും ബോട്ടുകൾ അപകടത്തിൽപ്പെടുന്നത് സാധാരണമാണ്. പലപ്പോഴും അധികം യാത്രക്കാരെ കയറ്റുന്നതിനാലാണ് അപകടം ഉണ്ടാകുന്നത്.

philippines_9bdedaee-e62d-11e7-b094-c21f82b60b0b

എന്നാൽ ഈ അപകടം യാത്രക്കാരുടെ എണ്ണം കൂടിയതിനാൽ അല്ലെന്നും, ബോട്ടിന് 280 യാത്രക്കാരെ വഹിക്കാൻ ശേഷിയുണ്ടെന്നും വക്താവ് അറിയിച്ചു.

തെക്കൻ ഫിലിപ്പീൻസിൽ ഉണ്ടായ കൊടുങ്കാറ്റും , കനത്ത മഴയും കാരണം വലിയ തിരമാലകൾ ഉണ്ടായത് രക്ഷാപ്രവർത്തനങ്ങൾക്ക് തടസമായി.

മോശം കാലാവസ്ഥയിൽ യാത്ര നടത്തിയതിനാലാണ് അപകടം സംഭവിച്ചതെന്ന് തീരദേശ സംരക്ഷണ സേന വ്യക്തമാക്കി.

Top