ഭൂചലനം; ഫിലിപ്പൈന്‍സില്‍ മരിച്ചവരുടെ എണ്ണം എട്ടായി

EARTH-QUAKE

മനില: ഫിലിപ്പീന്‍സില്‍ ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഭൂചലനത്തില്‍ വിമാനത്താവളം അടക്കം നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്

റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ തലസ്ഥാനമായ മനിലയിലെ കെട്ടിടങ്ങള്‍ ആടിയുലഞ്ഞു. ഇതേത്തുടര്‍ന്നു പരിഭ്രാന്തരായ ജനം തെരുവിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

സാംബലസ് പ്രവിശ്യയിലെ കാസ്റ്റില്ലിജോസിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പത്തെത്തുടര്‍ന്നു ലുസോണ്‍ ദ്വീപിലെ നിരവധി പ്രദേശങ്ങളില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.

Top