ഫിലാഡാല്‍ഫിയ: അമേരിക്കയില്‍ കനത്ത സുരക്ഷയ്ക്കിടയിലും പൊലീസ്‌കാരനെതിരെ ആക്രമണം. ആഗോള ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് അവകാശപ്പെയുന്നയാള്‍ ഫിലാഡാല്‍ഫിയയില്‍ പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ വെടിവച്ചു.
ജെസ്സി ഹാര്‍ട്ടനട്ട് (33)എന്ന ഉദ്യോഗസ്ഥനെ വെടിവച്ച ആക്രമി എഡ്വേഡ് ആര്‍ച്ചറിനെ(30) പൊലീസ് പിടികൂടി. ഹാര്‍ട്ടനട്ടിന്റെ കൈയില്‍ മൂന്നുവെടിയേറ്റു. 2013 ഒക്ടോബറില്‍ പൊലീസിന്റെ കൈയില്‍ നിന്നും മോഷണം പോയ തോക്കുപയോഗിച്ച് പതിനൊന്ന് തവണയാണ് പ്രതി വെടിവച്ചത്. ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമാണ്.
നിരീക്ഷണ കാമറിയില്‍ പതിഞ്ഞ ദൃശ്യങ്ങളനുസരിച്ച് പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസ് കാറിന്റെ അടുത്തെത്തി കാറിനുള്ളിലിരിക്കുന്ന പൊലീസുനു നേരെ പ്രതി വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഇയാളെ പരിക്ക് വകവയ്ക്കാതെ ഉദ്യോഗസ്ഥന്‍ കാറില്‍ നിന്നും ഇറങ്ങി തിരിച്ചുവെടിവയ്ക്കുകയും വെടികൊണ്ട അയാളെ പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്നും ഇയാള്‍ ആക്രമണം നടത്തിയത് ഒറ്റയ്ക്കാണോ അതോ പിന്നില്‍ ഗൂഡാലോചനയുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.


