ഫാഷന്‍ വ്യവസായത്തിന്റെ കഥ ‘ഫാന്റം ത്രെഡ് ‘ ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നു

Phantom Thread

ബ്രിട്ടീഷ് ഫാഷന്‍ പാരമ്പര്യത്തിന്റെ കഥ പറയുന്ന ഹോളിവുഡ് ചിത്രം ഫാന്റം ത്രെഡ് ഇന്ത്യയിൽ പ്രദർശനത്തിനെത്തുന്നു. യൂണിവേഴ്സൽ പിക്ചേഴ്സ് ഫെബ്രുവരി രണ്ടിനാണ് ഓസ്കാർ നാമനിർദേശം ചെയ്യപ്പെട്ട ചിത്രം ഇന്ത്യയിൽ പ്രദർശനത്തിനെത്തിക്കുന്നത്.

1950കളിലെ യുദ്ധാനന്തര ലണ്ടന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രമാണ് ഫാന്റം ത്രെഡ്. പ്രശസ്ത വസ്ത്ര നിര്‍മ്മാതാവായ റെയ്നോള്‍ഡ്സ് വുഡ് കോക്ക് അദ്ദേഹത്തിന്റെ സഹോദരി സിറില്‍ എന്നിവര്‍ ഫാഷന്‍ വ്യവസായത്തിൽ വിജയിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.

റെയ്നോള്‍സായി വേഷമിടുന്നത് ഡാനിയല്‍ ഡേ ലൂയിസും സഹോദരി സിറിലിനെ അവതരിപ്പിക്കുന്നത് ലെസ്ലി മാന്‍ വില്ലേയുമാണ്. പോള്‍ തോമസ് ആന്‍ഡേഴ്സണ്‍ സംവിധാനം നിര്‍വ്വഹിച്ച ചിത്രം അദ്ദേഹത്തിന്റെ എട്ടാമത്തെ സിനിമയാണ്.

Top