ഹോണര്‍ 20ഐ ഫോണുകളുടെ ഫാന്റം റെഡ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍

ഹോണര്‍ 20ഐ ഫോണുകളുടെ ഫാന്റം റെഡ് ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍. 32 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളാണ് ഫോണിന്റെ ഏറ്റവും വലിയ പ്രത്യേകത. 14999 രൂപയാണ് ഫാന്റം എഡിഷന് കമ്പനി നിശ്ചയിച്ചിരിക്കുന്ന വില.

6.2 ഇഞ്ചിന്റെHD+ IPS LCD ഡിസ്പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്. കൂടാതെ 19.9 ഡിസ്‌പ്ലേ ആസ്‌പെക്റ്റ് റെഷിയോയും ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .വാട്ടര്‍ ഡ്രോപ്പ് Notch ഡിസ്പ്ലേയില്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .എന്നാല്‍ ഹോണര്‍ 9ഐ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരുന്നത് ഡ്യൂവല്‍ സെല്‍ഫി കൂടാതെ ഡ്യൂവല്‍ റിയര്‍ ക്യാമറകളിലാണ് .HiSilicon Kirin 710 പ്രോസസറുകളിലാണ് ഹോണര്‍ 20ഐ പ്രവര്‍ത്തനം നടക്കുന്നത്.

Top