ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ വിശദീകരണം ചോദിച്ചതായി അറിയില്ലെന്ന് റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍

PH Kurian

തിരുവനന്തപുരം: ഹെലികോപ്റ്റര്‍ യാത്രാ വിവാദത്തില്‍ വിശദീകരണം ചോദിച്ചതായി അറിയില്ലെന്ന് റവന്യൂ സെക്രട്ടറി പി.എച്ച്.കുര്യന്‍. നയപരമായ തീരുമാനമല്ല. വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കും. മുഖ്യമന്ത്രി അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഒന്നും പറയാനില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് വക മാറ്റി പണം അനുവദിച്ച് ഉത്തരവിറക്കിയ റവന്യൂസെക്രട്ടറി പി.എച്ച് കുര്യനോട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ വിശദീകരണം തേടിയിരുന്നു. റവന്യൂമന്ത്രി അറിയാതെയായിരുന്നു കുര്യന്‍ പണം അനുവദിക്കാന്‍ ഉത്തരവിട്ടത്.

ഇതിന്റെ ഭാഗമായി ഇന്ന് തന്നെ വിശദീകരണം നല്‍കാന്‍ മന്ത്രി റവന്യു സെക്രട്ടറിയോട് ആവശ്യപ്പെടുകയായിരുന്നു.

Top