ഇന്ത്യയിൽ എത്തണമെങ്കിൽ ഫൈസർ വാക്സിന് കടക്കാൻ കടമ്പകൾ ഏറെ

ൽഹി : ഫൈസർ വാക്സീൻ ഇന്ത്യയിൽ ഉടൻ എത്തില്ല. ലോകാരോഗ്യ സംഘടന അംഗീകരിച്ചതോടെ വാക്സീന്റെ ഫലപ്രാപ്തിയും സുരക്ഷിതത്വവും ഉറപ്പിക്കാമെങ്കിലും ഇന്ത്യയിൽ മരുന്നുകളുടെയും വാക്സീന്റെയും ഉപയോഗത്തിന് ഡ്രഗ്സ് കൺട്രോളർ ജനറലിന്റെ പ്രത്യേക അനുമതി ആവശ്യമാണ്.

ഫൈസർ അപേക്ഷ നൽകിയെങ്കിലും വിദഗ്ധ സമിതിക്കു മുന്നിൽ പ്രത്യേക അവതരണം നടത്തിയിട്ടില്ല. ഇതിനായി കൂടുതൽ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.ഈ അവതരണത്തിനു പുറമേ, ട്രയൽ സംബന്ധിച്ച ഡേറ്റയുടെ വിശദ പരിശോധന കൂടി പൂർത്തിയായ ശേഷമേ ഇന്ത്യയിൽ അനുമതി ലഭിക്കൂ. ഇതിനു പുറമേ, സൂക്ഷിക്കാൻ –70 ഡിഗ്രി സെൽഷ്യസ് താപനില വേണമെന്നതും ഉയർന്ന വിലയും തടസ്സങ്ങളാണ്.

Top