ഫൈസർ വാക്സിൻ വന്ധ്യതക്ക് കാരണമാകില്ല

ന്യൂയോർക് ; ഫൈസറിന്റെ കോവിഡ് വാക്സിൻ ഉപയോഗിക്കുന്ന സ്ത്രീകളിൽ വന്ധ്യതയുണ്ടാവുന്നതായുള്ള പ്രചാരണം വ്യാജം. ഫൈസറിന്റെ തന്നെ ഗവേഷകനാണ് ഇക്കാര്യം അറിയിച്ചതെന്നാണഅ പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്നത്. വാക്സിനിലെ പ്രത്യേക ഘടകങ്ങള്‍ സ്ത്രീകളില്‍ വന്ധ്യതയ്ക്ക് കാരണമാകുമെന്നും വ്യാജപ്രചാരണത്തിൽ പറയുന്നു.ഡിസംബർ അഞ്ച് മുതൽ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലാണ് ഫൈസർ വാക്സിൻ കുത്തിവെപ്പ് വന്ധ്യതയ്ക്ക് കാരണമാകുമെന്ന തരത്തിലുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഫൈസർ റിസർച്ച് തലവന്റേത് എന്ന പേരിൽ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ചാണ് പ്രചാരണം. ജർമൻ, പോർച്ചുഗീസ് ഭാഷകളിലും സമാന സന്ദേശം പ്രചരിക്കുന്നുണ്ട്.എന്നാല്‍ ഈ പ്രചാരണത്തില്‍ കഴമ്പില്ലെന്നാണ് എഎഫ്പിയുടെ FACT CHECK വിഭാഗം വ്യക്തമാക്കുന്നത്. പ്ലാസന്‍റല്‍ പ്രോട്ടീനായ സിന്‍സൈറ്റിന്‍റെ വളരെ ചെറിയൊരും അംശം മാത്രമാണ് വാക്സിനില്‍ ഉപയോഗിക്കുന്നത്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയാണ് വാക്സിനിലെ ഘടകങ്ങള്‍ ചെയ്യുന്നത്. വാക്സിന്‍ പരിശോധന നടത്തിയവരില്‍ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട് തകരാറുകള്‍ ഉണ്ടായില്ലെന്നും ഫൈസറിന്‍റെ ഔദ്യോഗിക വിശദീകരണത്തിൽ പറയുന്നു.

Top