ഫൈസര്‍ വാക്‌സിന് സിങ്കപ്പൂരില്‍ അനുമതി

സിങ്കപ്പൂര്‍: ഫൈസര്‍-ബയോണ്‍ടെക്കിന്റെ കോവിഡ് പ്രതിരോധ വാക്‌സിന് അനുമതി നല്‍കി സിങ്കപ്പൂര്‍. ഡിസംബര്‍ അവസാനം മുതല്‍ വാക്‌സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ലീ ഹ്‌സിയന്‍ ലൂങ് പറഞ്ഞു. എല്ലാ സിങ്കപ്പൂര്‍ സ്വദേശികള്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കും.

ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍, ദുര്‍ബലവിഭാഗക്കാര്‍ എന്നിവര്‍ക്ക് പുറമേ പ്രധാനമന്ത്രി ഉള്‍പ്പടെയുളള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ ലഭിക്കും. 2021-ന്റെ മൂന്നാംപാദമാകുമ്പോഴേക്കും എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കാനാണ് ശ്രമം.

Top