പിഎഫ്ഐ ബന്ധം; കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്‍ഡ്

കണ്ണൂര്‍: കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളിൽ പൊലീസ് പരിശോധന. താണയിലെ ബി മാർട്ട് എന്ന സ്ഥാപനത്തിൽ റെയ്‍ഡ് നടത്തിയതിൽ കമ്പ്യൂട്ടര്‍, മൊബൈൽ ഫോണ്‍, ഫയല്‍ എന്നിവ പിടിച്ചെടുത്തു. പ്രഭാത് ജംഗ്ഷനിലെ സ്പ്പൈസ് മാൻ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിലും പരിശോധന നടക്കുകയാണ്. മട്ടന്നൂർ, ചക്കരക്കല്ല്, ഇരിട്ടി, ഉളിയിൽ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹർത്താൽ ഗൂഡാലോചന കണ്ടെത്തുകയുമാണ് റെയ്‍ഡിന്റെ ലക്ഷ്യം.

Top