ലോൺ നൽകണമെങ്കിൽ ഹോട്ടലിലേക്ക് വരണമെന്ന്; അധ്യാപികയോട് മോശമായി പെരുമാറിയ പിഎഫ് ഓഫീസർ പിടിയിൽ

കോട്ടയം: ലോൺ നൽകണമെങ്കിൽ ഹോട്ടലിലേക്ക് വരണമെന്ന് ആവശ്യപ്പെട്ട് അധ്യാപികയോട് മോശമായി പെരുമാറിയ പി എഫ് ഓഫീസർ പിടിയിൽ. ഗെയ്ൻ പി എഫ് സംസ്ഥാന നോഡൽ ഓഫീസർ വിനോദ് ആണ് വിജിലൻസിന്റെ പിടിയിലായത്.

ലോണിന് അപേക്ഷിച്ച കോട്ടയം കോരത്തോടുള്ള അധ്യാപികയോട് ലൈംഗിക വേഴ്ചയ്ക്ക് തയ്യറാകണമെന്ന് അവശ്യപ്പെടുകയായിരുന്നു. ഇതിനായി ഹോട്ടലിലേക്ക് എത്തണമെന്നും ഇയാൾ അധ്യാപികയോട് പറഞ്ഞു. കൂടാതെ ഫോൺ വിളിച്ച് ശല്ല്യപ്പെടുത്തുമായിരുന്നുവെന്നും അധ്യാപിക പറയുന്നു.

മറ്റൊരു ഷർട്ട് വാങ്ങി ഹോട്ടൽ റൂമിലേക്ക് എത്താനായിരുന്നു നിർദ്ദേശം. ഇത് പിഎഫ് ലെ പ്രശ്നം പരിഹരിച്ചതിന് ലൈംഗീക ചൂഷണം എന്ന ഉദ്ദേശമാണെന്ന് മനസിലാക്കിയ അധ്യാപിക ഇൻ്റലിജൻസ് വിഭാഗത്തെ വിവരം അറിയിച്ചു. അധ്യാപികയുടെ പരാതിയെ തുടർന്നാണ് വിജിലൻസ് ഇയാളെ പിടികൂടിയത്. കോട്ടയത്തെ ഹോട്ടലിൽ നിന്നാണ് വിനോദ് പിടിയിലായത്.

 

 

Top