മെട്രോപോളിസ് ത്രീ വീൽ മാക്സി സ്കൂട്ടറുമായി പൂഷോ

ഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള പൂഷോ മോട്ടോർ സൈക്കിൾസാണ് അടുത്തിടെ ഫ്രാൻസിൽ പൂഷോ മെട്രോപോളിസ് സ്‌കൂട്ടർ പുറത്തിറക്കിയത്. ഒരു ത്രീ വീൽ സ്കൂട്ടറായ മെട്രോപോളിസിനെ കുറിച്ച് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തിരുന്നു . സിംഹത്തിന്റെ ഗർജ്ജനത്തോടാണ് മെട്രോപോളിസ് ത്രീ വീൽ മാക്സി സ്കൂട്ടറിനെ അദ്ദേഹം ഉപമിച്ചിരിക്കുന്നത്. ഈ വർഷത്തിന്റെ തുടക്കത്തിൽ ഗ്വാങ്‌ഡോംഗ് നഗരത്തിലെ പൊലീസ് ഫ്ലീറ്റിൽ ഈ സ്കൂട്ടർ ഉൾപ്പെടുത്തിയിരുന്നു.

400 സിസി പവർമോഷൻ LFE എഞ്ചിൻ ലഭിക്കുന്ന ബോൾഡ് ലുക്കിംഗ് സ്‌കൂട്ടറാണ് പൂഷോ മെട്രോപോളിസ്. മെട്രോപോളിസ് സ്കൂട്ടറിലെ ഒരു സവിശേഷതയാണ് ആന്റി-ലോക്ക് ബ്രേക്കുകൾ. മോട്ടോർ 35 bhp കരുത്തും 38 Nm torque ഉം നിർമ്മിക്കുന്നു, ഇത് 400 സിസി സ്കൂട്ടറിന് ഉത്തമമായ സംഖ്യകളാണ്. ത്രീ-വീൽ ഡിസൈനാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രത്യേകത .

ഇരട്ട ഹെഡ്‌ലാമ്പുകൾ സ്കൂട്ടറിനെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നു . പൂഷോ മെട്രോപോളിസിന്റെ കുറഞ്ഞ നിരക്കിലുള്ള മോഡലിന് ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വളരെയധികം സാധ്യതയുണ്ടെന്നാണ് ആനന്ദ് മഹീന്ദ്ര പറയുന്നത്. മാക്സി-സ്കൂട്ടറുകൾ എന്ന ആശയം ഇന്ത്യ ഇതുവരെ സ്വീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഇന്ത്യയിൽ നിലവിൽ സ്കൂട്ടർ ലോഞ്ച് ചെയ്യാൻ സാധ്യതയില്ല.

Top