പെട്ടിമുടി ഉരുള്‍പൊട്ടല്‍ ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരണം 53

മൂന്നാര്‍: ഇടുക്കി പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 53 ആയി. ചൊവ്വാഴ്ച നടത്തിയ തെരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

Top